Wednesday, August 7, 2019
Ponnani
കടൽ പിളർന്നതിന്റെ മനോഹരചിത്രം പകർത്തിയതിലൂടെ ഏറെ ശ്രദ്ധേയനായിരിക്കുകയാണ് വെളിയങ്കോട്ടുകാരനായ മുഹമ്മദ് അഷ്കർ.
കടൽപിളർന്നതിന്റെമുഴുവൻഗാംഭീര്യവുംഭംഗിയും ഒരുപോലെ പകർത്തിയൊരു ചിത്രമായിരിന്നു അഷ്കറിന്റേത്.
ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലരും അത് ഉപയോഗിക്കാൻ തുടങ്ങി,
പ്രമുഖ പത്രങ്ങൾ പോലും നൽകിയത് അഷ്കറിന്റെ ചിതങ്ങൾ തന്നെ. പക്ഷേ, അഷ്കറിന്റെ പേര് ആരും നൽകിയില്ല.
ചിത്രത്തെ പ്രശസ്തരായ പല ഫോട്ടോഗ്രാഫർമാരും അഭിനന്ദിച്ചെങ്കിലും ചിത്രത്തിന്റെ ഉടമയെ ആരും തിരിചറിയാതെ പോവുകയായിരുന്നു.
നീലക്കടലിൽ ഒരു ഒറ്റയടിപ്പാതപോലെ ഒരു കടൽവഴി.
അതിന്റെ ആകാശ ചിത്രം കടലിനെ കൂടുതൽ ഗാംഭീര്യമുള്ളതാക്കുന്നു. ഈ ചിത്രമാണ് കടലിന്റെ പിളർപ്പിനെ ശരിക്കും അടയാളപ്പെടുത്തിയതെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.
മുഹമ്മദ് അഷ്കർ
കഴിഞ്ഞ 12 വർഷമായി ഫോട്ടോഗ്രാഫറാണ്.
വെളിയങ്കോട് സ്വന്തമായി ഒരു സ്റ്റുഡിയോയും അഷ്കറിനുണ്ട്.
കടൽ കാണാനായി പൊന്നാനിയിൽ സുഹൃത്തുക്കളുമായി വന്നപ്പോൾ ഡാൺ ഉപയോഗിച്ച് എടുത്ത ചിത്രമാണിതെന്ന് അഷ്കർപറയുന്നു.
കടൽ പിളർന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലരുംഉപയോഗിക്കുന്നുണ്ടെങ്കിലും മനോഹരമായ ആ ചിത്രങ്ങൾക്കു പിറകിൽ ഈയൊരു യുവാവാണെന്നു പലർക്കുമറിയില്ലെന്നതാണ് യാഥാർഥ്യം.
തന്റെ പേര് ചേർത്തിയവാട്ടർമാർക്ക് മായ്ച്ചുകളഞ്ഞ് ഈ ചിത്രങ്ങൾ ഉപയോഗിക്കു ന്നവരുമുണ്ട്.
ഒരൊറ്റ ചിതത്തിലൂടെ കഴിഞ്ഞ 12വർഷമായുള്ള തന്റെ കാത്തിരിപ്പ് സഫ്യലമായെന്നാണ് അഷ്കർപറയുന്നത്.
Subscribe to:
Posts (Atom)